വർഷാരംഭത്തിൽ തന്നെ ഒരു ലക്ഷം കടന്ന സ്വർണവില ഇപ്പോൾ വർഷം അവസാനിക്കാൻ പോകുമ്പോഴും ഒരു ലക്ഷത്തിന് മുകളിൽ തന്നെയാണ്. അടുത്തിടെയുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ ഇന്ത്യയിലെ സ്വർണ വിലയെ സാരമായി തന്നെ ബാധിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ വേളയിൽ ഒരു ലക്ഷത്തി ഇരുപതിനായിരത്തോട് ചേർന്നായിരുന്നു വില. അത് തന്നെയാണ് ഈ വർഷം അടയാളപ്പെടുത്തിയ ഏറ്റവും ഉയർന്ന് തുകയും.
ഇപ്പോൾ അതിൽ നിന്നും വലിയ കുറവാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിൻ്റെ വില 104640 രൂപയാണ്. ഇന്ന് അത് വീണ്ടും കുറഞ്ഞ് 1,04,120 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 13,015 രൂപയാണ്. ഈ മാസത്തെ ഏറ്റവും ഉയർന്ന തുക ഉണ്ടായിരിക്കുന്നത് നവംബർ അഞ്ച് ആറ് തീയതികളിലായിരുന്നു. 1,07,080 രൂപയായിരുന്നു രണ്ടു ദിവസങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള തുക.