ദുരൂഹ സാഹചര്യത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പൊതുപ്രവർത്തകൻ ചികിത്സയിൽ ഇരിക്കവേ ആണ് മരിച്ചത്. വീട്ടിൽ വീണു പരിക്കേറ്റു എന്ന നിലയിലാണ് കോരാണി സനലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബന്ധുക്കളും നാട്ടുകാരും ഈ വിവരം തന്നെയാണ് പറഞ്ഞിരുന്നത്. എന്നാൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ശരത്തിന് ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സൂചനകളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മകനിലേക്ക് എത്തുന്ന തെളിവുകൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണവും തെളിവു ശേഖരണവും നടന്നു വരവേ ആണ് ഇന്ന് പുലർച്ചെ കോരാണിസനിൽ മരിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ ആണ് മരണം. മരണം നടന്ന ഉടൻ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈകുന്നേരത്തോടെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. നിരവധി സംഘടനകളുടെ ഭാരവാഹിയായ സനിൽ സജീവ പൊതുപ്രവർത്തകനായിരുന്നു