*കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്റു അനുസ്മരണം നടത്തി*

 ആലംകോട് : ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തിൽ കരവാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു.
         മണ്ഡലം പ്രസിഡന്റ് ശ്രീ. മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഡിസിസി മെമ്പറും യുഡിഎഫ് ചെയർമാനുമായ ശ്രീ. എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം ശ്രീ. ജാബിർ മൂൺസിറ്റി, കരവാരം പഞ്ചായത്ത് മെമ്പർ ശ്രീമതി. ജുനൈന നസീർ, പ്രവാസി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശ്രീ. താഹിർ വഞ്ചിയൂർ, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ. പ്രദീപ് വഞ്ചിയൂർ, ശ്രീ. ലാലു തുടങ്ങിയ നേതാക്കൾ സംസാരിച്ചു.