ശബരിമലയിൽ ഓറഞ്ച് അലർട്ട്, സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, അടുത്ത മണിക്കൂറുകളിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശബരിമലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഓറഞ്ച് മുന്നറിയിപ്പ്. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

അതേ സമയം അടുത്ത മണിക്കൂറുകളിൽ മൂന്നു ജില്ലകളിൽ തീവ്ര മഴയ്ക്ക് സാധ്യത ആണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ചു മുന്നറിയിപ്പ്.