*തിരുവനന്തപുരത്ത് മലബാർ എക്‌സ്പ്രസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം.,പ്രതികരിച്ച യുവതിയെ അടിച്ചു വീഴ്ത്തി പ്രതി, ആറ്റിങ്ങൽ സ്വദേശി വിജേഷ് പിടിയിൽ*

തിരുവനന്തപുരത്ത് ട്രെയിനിൽ യുവതിക്ക് നേരെ ലൈം​ഗീകാതിക്രമം. മലബാർ എക്സ്പ്രസിൽ വെച്ച് ഇന്ന് രാവിലെയാണ് യുവതിക്ക് അതിക്രമം നേരിട്ടത്. ട്രെയിനിനു അകത്ത് വച്ചു യുവതിയോട് ലൈംഗികാതിക്രമം കാണിക്കുകയായിരുന്നു. പിന്നീട് പേട്ട റെയിൽ വേ സ്റ്റേഷനിൽ ഇറങ്ങിയ യുവതി പ്രതികരിക്കുകയായിരുന്നു. എന്നാൽ പ്ലാറ്റ്‍ഫോമിൽ വെച്ച് യുവതിയെ മർദിച്ചതായും പരാതിയുണ്ട്. ഇവിടെ നിന്നും പ്രതിയെ റെയിൽവേ പൊലീസ് പിടികൂടി. ആറ്റിങ്ങൽ സ്വദേശി വിജീഷ് ആണ് പിടിയിൽ ആയത്.