അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നിലമേൽ വേക്കൽ ജമാഅത്ത് ഉസ്താദ് മരണപ്പെട്ടു​

നിലമേൽ: വാഹനാപകടത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മതാധ്യാപകൻ മരണപ്പെട്ടു. നിലമേൽ വേക്കൽ ജമാഅത്തിലെ ഉസ്താദായ അബ്ദുൽ ജലീൽ മൗലവിയാണ് മരണപ്പെട്ടത്.
​കഴിഞ്ഞ വ്യാഴാഴ്ച തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ ശേഷം സ്വന്തം ഇരുചക്രവാഹനത്തിൽ ആര്യനാട്ടുള്ള വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സ നൽകി വരികയുമായിരുന്നു. എന്നാൽ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്നലെ മരണപ്പെടുകയായിരുന്നു.