നാട്ടിലേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ദാരുണമായ ഒരപകടത്തിൽ തിരുവനന്തപുരം സ്വദേശിയായ അധ്യാപകൻ മരണപ്പെട്ടു. കോഴിപ്പാറ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ സുമേഷ് ഒ.ജെ (Sumesh O.J) ആണ് ട്രെയിനിൽ നിന്ന് വീണ് മരിച്ചത്.
ജോലി ആവശ്യങ്ങൾക്കായി കോഴിപ്പാറയിൽ താമസിച്ചുവന്നിരുന്ന സുമേഷ് ഇന്നലെയാണ് സ്വന്തം നാടായ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. യാത്രയ്ക്കിടെ ട്രെയിനിൽ വെച്ച് ഉറങ്ങിപ്പോയ ഇദ്ദേഹത്തിന് ഇറങ്ങേണ്ട സ്റ്റേഷൻ എത്തിയത് അറിയാൻ സാധിച്ചില്ല.
സ്റ്റോപ്പ് പിന്നിട്ട് ട്രെയിൻ എടുത്തു തുടങ്ങിയപ്പോഴാണ് ഇദ്ദേഹം പെട്ടെന്ന് ഉണർന്നത്. തുടർന്ന് പരിഭ്രാന്തനായി ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയിറങ്ങാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ കാൽവഴുതി ട്രെയിനി അടിയിലേക്ക് വീണാണ് ദാരുണമായ അപകടം സംഭവിച്ചത്.
വിദ്യാർത്ഥികൾക്കും സഹപ്രവർത്തകർക്കും പ്രിയങ്കരനായ ഒരു അധ്യാപകന്റെ അപ്രതീക്ഷിത വേർപാട് നാട്ടുകാരെയും വിദ്യാലയത്തെയും വലിയ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്.
എത്ര ധൃതിയുണ്ടെങ്കിലും ഓടുന്ന ട്രെയിനിൽ നിന്നോ വാഹനങ്ങളിൽ നിന്നോ ഇറങ്ങാനോ കയറാനോ ശ്രമിക്കരുതെന്ന വലിയൊരു മുന്നറിയിപ്പാണ് ഈ ദാരുണ സംഭവം നൽകുന്നത്.