മലപ്പുറം ഡാൻസാഫും വേങ്ങര പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. മലപ്പുറം, കോട്ടക്കൽ, വേങ്ങര, കൂരിയാട്, ഇരിങ്ങല്ലൂർ മേഖലകൾ കേന്ദ്രീകരിച്ച് ലഹരിവിൽപ്പന നടത്തിയിരുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ദിൽരാജെന്ന് പൊലീസ് പറഞ്ഞു. സെക്കൻഡ് ഹാൻഡ് കാറുകളുടെ കച്ചവടത്തിന്റെ മറവിലായിരുന്നു ലഹരി ഇടപാടുകൾ.
ഒരാഴ്ച മുമ്പ് വള്ളുവമ്പ്രം ചീനിക്കലിൽനിന്ന് ദിൽരാജിന്റെ അമ്മാവൻ മനോജിനെയും സംഘത്തെയും 357 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഈ കേസിന്റെ തുടർ അന്വേഷണത്തിലാണ് ദിൽരാജിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിൽ ഇയാളെ .പിടികൂടുകയായിരുന്നു.
ലഹരിവിൽപ്പനയുമായി ബന്ധപ്പെട്ട കേസിൽ ദിൽരാജ് നേരത്തെ വിദേശത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ജില്ലയിൽ പ്രവർത്തിക്കുന്ന ലഹരിവിൽപ്പന ശൃംഖലയിലെ കൂടുതൽ പേരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.