ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സുന്ദരന് കടന്നലുകളുടെ ആക്രമണമേറ്റത്. വീടിനു പിന്നിൽ ഏകദേശം 30 മീറ്റർ അകലെ സമീപത്തെ പുരയിടത്തിലെ റബർ മരത്തിലുണ്ടായിരുന്ന പഴയ കടന്നൽക്കൂട് നിലത്ത് വീണ് പൊട്ടിക്കിടക്കുകയായിരുന്നു. റബർ മരം നേരത്തെ മുറിച്ചുമാറ്റിയിരുന്നു. നിലത്തുവീണ കൂടിൽനിന്ന് പുറത്തുവന്ന കടന്നലുകൾ സുന്ദരനെ ആക്രമിക്കുകയായിരുന്നു. തലയ്ക്കാണ് കടുത്ത കുത്തേറ്റത്.
ഉടൻ കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.