രാവിലെ വീട്ടിലുണ്ടായിരുന്ന ജ്യോതിയുടെ ഭര്‍ത്താവ് ജയകൃഷ്ണന്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കാണുന്നത്. തുടര്‍ന്ന് അദ്ദേഹം നിലവിളിച്ചതുകേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. രാവിലെ ഒമ്പത് മണിയോടെ വീട്ടിനുള്ളിൽ നിന്ന് ചെറിയ രീതിയില്‍ ശബ്ദകോലാഹലങ്ങള്‍ കേട്ടിരുന്നെങ്കിലും, അമ്മയും മകനും തമ്മിലുള്ള സാധാരണ വഴക്കാണെന്നാണ് കരുതിയിരുന്നതെന്ന് അയല്‍വാസികള്‍ പറഞ്ഞു. മകന്‍ സാധാരണഗതിയില്‍ ഉച്ചത്തില്‍ സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നെന്നും, സ്വാഭാവികമായ വഴക്കായിരിക്കുമെന്നാണ് കരുതിയതെന്നും അയല്‍വാസികള്‍ വ്യക്തമാക്കി.