രാവിലെ പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കുറഞ്ഞ് യഥാക്രമം 1,05,680 രൂപയിലും 13210 രൂപയിലുമാണ് വ്യാപാരം നടന്നിരുന്നത്. രണ്ടു തവണയായി ഇന്ന് മാത്രം കുറഞ്ഞത് പവന് 1400 രൂപ. വൻ ഇടിവിന് ശേഷം തുടർച്ചയായി മൂന്നു ദിവസം സ്വർണവില കൂടിയിരുന്നു. ഗ്രാമിന് 95 രൂപ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. പവന് 760 രൂപ ഉയർന്ന് 1,06,040 ആയിരുന്നു.