വനിതാ സുഹൃത്തിനൊപ്പം കാക്കനാട് ഇടച്ചിറയിൽ മുറിയെടുത്ത ആലുവ സ്വദേശി മരിച്ച നിലയിൽ

കൊച്ചി: വനിതാ സുഹൃത്തിനൊപ്പം കാക്കനാട് ഇടച്ചിറയിലെ അപ്പാർട്ടുമെന്റിൽ മുറിയെടുത്ത യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ചൂർണിക്കര പള്ളിക്കുന്ന് മാടവന ബിജു ജോസഫിന്റെ മകൻ ബ്രൈറ്റ് (22) ആണ് മരിച്ചത്.

ചെമ്പുമുക്ക് സ്വദേശിനിയായ യുവതിക്കൊപ്പമാണ് ബ്രൈറ്റ് ശനിയാഴ്ച വൈകിട്ട് അപ്പാർട്ടുമെന്റിലെത്തിയതെന്നാണ് ലഭ്യമായ വിവരം.

രാത്രിയിൽ ബ്രൈറ്റ് പെട്ടെന്ന് കുഴഞ്ഞുവീണുവെന്നാണ് യുവതി പോലീസിന് മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് യുവാവിന്റെ മരണം സ്ഥിരീകരിച്ചത്.

മരണകാരണം ഹൃദയാഘാതമാണോയെന്നും മറ്റേതെങ്കിലും സാഹചര്യങ്ങളാണോ മരണത്തിലേക്ക് നയിച്ചതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ വ്യക്തമാകൂ. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്..