പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ഒന്നാംവർഷ ബി എഡ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

നെടുമങ്ങാട് :പെരിങ്ങമ്മല ഇക്ബാൽ കോളേജിലെ ഒന്നാംവർഷ ബിഎഡ് വിദ്യാർഥിനി പറയൻകാവ് ഉണ്ടപ്പാറ കുഴിവിള ലാലു നിവാസിൽ സോന രാജാ(22)ണ് മരിച്ചത്.വെള്ളി അർദ്ധരാത്രിയോടെ വീടിന്റെ രണ്ടാം നിലയിലെ മുറിയിൽ കെട്ടിത്തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.വേങ്കവിള പ്ലാവറയിൽ ഷോപ്പിങ്മാൾ നടത്തുന്ന മാതാപിതാക്കൾ കടയടച്ച് അർദ്ധരാത്രിയോടെ വീട്ടിലെത്തുമ്പോഴാണ് മൃതദേഹം കണ്ടത്.പൊസ്റ്റ്മോർട്ടം നടപടികൾക്കുശേഷം ശനി വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു..