യുഎഇയിലെ ഫുജൈറയിൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ നിയന്ത്രണം വിട്ട ട്രക്ക് നിരവധി വാഹനങ്ങളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളികളടക്കം നിരവധി പേർ മരിച്ചു.
ഫുജൈറ എമിറേറ്റിലേക്കുള്ള പ്രവേശന കവാടമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ കോടതിക്ക് സമീപമാണ് സംഭവം.
ബുധനാഴ്ച അർധരാത്രിക്ക് (നവംബർ 12, 2026, വ്യാഴം പുലർച്ചെ)ശേഷമാണ് അപകടം നടന്നത്.
മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സിദ്ദീഖിന്റെ ഇരട്ടകളായ മക്കളും പേരക്കുട്ടിയുമടങ്ങുന്ന ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ടു:
എആർ നഗർ കുന്നുംപുറം സ്വദേശി സിദ്ദീഖിന്റെ ഇരട്ട മക്കളായ മുഹമ്മദ് അഷ്മിൽ (21), മിസ്ന ജുബിൻ (21) സിദ്ദീഖിന്റെ മറ്റൊരു മകൾ ഫർസാനയുടെ മകൻ ഫായിസ് (മൂന്നര) എന്നിവരാണ് മരിച്ചത്.
സിദ്ദീഖ് ഒരാഴ്ച മുൻപ് നാട്ടിലെത്തി ചികിത്സയ്ക്ക് ശേഷം തിങ്കളാഴ്ചയാണ് ഭാര്യയ്ക്കും മകൾക്കുമൊപ്പം തിരിച്ചെത്തിയത്. ഇവരെ സന്ദർശിക്കാൻ എത്തിയ സിദ്ദീഖിന്റെ ഭാര്യയുടെ അനിയത്തിയുടെ മകളെ തിരിച്ചു കൊണ്ടാക്കാൻ പോകുമ്പോഴാണ് അപകടം. സിദ്ദീഖിന് ഫുജൈറയിൽ ബിസിനസ് ആണ്. കുടുംബ സമേതം ഫുജൈറയിലാണ്.
അപകടത്തിൽപ്പെട്ട വാഹനത്തിലുണ്ടായിരുന്ന മറ്റ് കുടുംബാംഗങ്ങൾ ഉൾപ്പെടെ ഒട്ടനവധി പേർക്ക് പരിക്കേൽക്കുകയും ആശുപത്രിയിൽ ചികിത്സയിലുമാണ്.
ഫുജൈറ പൊലീസ് ജനറൽ കമാൻഡിന്റെ നേതൃത്വത്തിൽ അപകടത്തിന്റെ കാരണം കണ്ടെത്താൻ ഔദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.