ശിവഗിരി: 94-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 5 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ശ്രീനാരായണ ഗുരുദേവ മെഗാ ക്വിസ് 2026 സംഘടിപ്പിക്കുന്നു. ഡിസംബർ 20 ഞായറാഴ്ച രാവിലെ 9 മണിക്ക് ശിവഗിരി മഠം ഓഡിറ്റോറിയത്തിലാണ് മത്സരം.
ശ്രീനാരായണഗുരുദേവൻ്റെ ജീവിതചരിത്രവും ദർശനവും സന്ദേശങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഗുരുദർശനത്തെക്കുറിച്ചുള്ള അവബോധവും ധാർമ്മികവും മാനവികവുമായ മൂല്യബോധവും കുട്ടികളിൽ വളർത്താനാണ് മത്സരം കൊണ്ട് ഉദ്ദേശിക്കുന്നത്.
മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ഒറ്റവാക്കിൽ ഉത്തരമെഴുതുന്ന എഴുത്തുപരീക്ഷകളാണ്. ഒന്നാം ഘട്ടത്തിൽ രജിസ്റ്റർ ചെയ്ത എല്ലാവർക്കും പങ്കെടുക്കാം. ഇതിൽ ഏറ്റവും ഉയർന്ന മാർക്ക് നേടുന്ന 100 പേർ രണ്ടാം ഘട്ടത്തിലെത്തും. രണ്ടാം ഘട്ടത്തിൽ മുന്നിലെത്തുന്ന 13 പേർ ചോദ്യോത്തര രൂപത്തിലുള്ള ഫൈനലിൽ മാറ്റുരയ്ക്കും.
ഒന്നാം സമ്മാനം ₹25,000, രണ്ടാം സമ്മാനം ₹15,000, മൂന്നാം സമ്മാനം ₹10,000. ഫൈനലിലെ ബാക്കി 10 പേർക്ക് പ്രോത്സാഹന സമ്മാനമായി ₹2,500 വീതം ലഭിക്കും.
രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. സ്കൂൾ പ്രഥമാധ്യാപകൻ മുഖേനയോ വിദ്യാർത്ഥികൾക്ക് നേരിട്ടോ ഡിസംബർ 4 വരെ രജിസ്റ്റർ ചെയ്യാം. മത്സരദിവസം സ്കൂൾ ഐഡൻ്റിറ്റി കാർഡ് നിർബന്ധമായും കരുതണം.
കൂടുതൽ വിവരങ്ങൾക്ക്:
8921009494, 9746297601, 9562692346 (ഫോൺ/വാട്സ്ആപ്പ്), sivagiritheerthadanam055@gmail.com