വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവവഴി ദർശനത്തിനെത്തുന്നവർക്കാണ് പരിരക്ഷ. തീർഥാടകരിൽനിന്ന് പണം ഈടാക്കില്ല. ഒന്നരക്കോടി രൂപയാണ് ബോർഡ് പ്രീമിയമായി അടയ്ക്കുന്നത്.സന്നിധാനത്ത് എത്തുന്നതിന്റെ തലേന്ന് മുതൽ മൂന്നുദിവസത്തേക്കാണ് പരിരക്ഷ. തലേന്ന് അപകടമരണത്തിന് മാത്രമാണ് കവറേജ്. സന്നിധാനത്ത് എത്തുന്ന ദിവസവും പിറ്റേന്നും ഹൃദയാഘാതം ഉൾപ്പെടെയുള്ള സ്വാഭാവിക മരണത്തിനും അപകടമരണത്തിനും പരിരക്ഷയുണ്ട്.