കൊല്ലം കരുനാഗപ്പള്ളിയിൽ കാറിടിച്ച്‌ ‌അടിയിലായ ഭിക്ഷാടകനെ 2 കിലോ മീറ്ററോളം വലിച്ചുകൊണ്ടുപോയി ഡ്രൈവര്‍; മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചു..

കൊല്ലം കരുനാഗപ്പള്ളിയിൽ കാറിടിച്ച്‌ ‌അടിയിലായ ഭിക്ഷാടകനെ 2 കിലോ മീറ്ററോളം വലിച്ചുകൊണ്ടുപോയി ഡ്രൈവര്‍; മൃതദേഹം വഴിയരികില്‍ ഉപേക്ഷിച്ചു..

കരുനാഗപ്പള്ളിയില്‍ വാഹനാപകടത്തില്‍പ്പെട്ട ഭിക്ഷാടകനെ കാറിനടിയില്‍ രണ്ട് കിലോമീറ്ററോളം വലിച്ചുകൊണ്ടുപോയി.

ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകൻ മരിച്ചു. ദേശീയ പാതയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ട ഇദ്ദേഹത്തെ മറ്റൊരിടത്ത് ഉപേക്ഷിക്കുകയായിരുന്നു. കാറോടിച്ച കടത്തൂർ സ്വദേശി ഷാജഹാനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഇന്നലെ അർധരാത്രിയോടുകൂടി കൊല്ലം വവ്വാക്കാവിലാണ് അപകടമുണ്ടായത്. കാറിന് മുൻവശം ഒരാള്‍ ഉണ്ടായിരുന്നു എന്ന് അറിഞ്ഞുകൊണ്ട് തന്നെ ഏകദേശം രണ്ട് കിലോമീറ്ററിലധികം ദൂരം ഭിക്ഷാടകനെ വലിച്ചഴിച്ചു കൊണ്ടുപോയെന്നാണ് പൊലീസ് പറയുന്നത്. ദേശീയപാതയുടെ സമീപത്തുള്ള റോഡിലേക്ക് കയറുന്ന സമയത്താണ് ഭിക്ഷാടകൻ കാറിന് മുന്നില്‍പ്പെട്ടത്. സംഭവശേഷം ഇയാള്‍ ഭിക്ഷാടകൻ്റെ മൃതദേഹം ഒരു വശത്തേക്ക് മാറ്റിയ ശേഷം യാത്ര തുടരുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ അടക്കം ഇത് വ്യക്തമാണ്. ദൃശ്യങ്ങള്‍ പരിശോധിച്ച്‌ കരുനാഗപ്പള്ളി കേന്ദ്രീകരിച്ച്‌ പച്ചക്കറി വ്യാപാരം നടത്തുന്ന ഷാജഹാനാണ് വാഹനം ഓടിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഷാജഹാന്റെ പേരില്‍ മനപ്പൂർവ്വമല്ലാത്ത നരഹത്യക്ക് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഫോട്ടോ ഡ്രൈവറുടെ