കുഞ്ഞിന്റെ അമ്മാവൻ രമേശ് ഗോണ്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മണിയാർ പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂടാതെ, ഡിജെ ഉപകരണങ്ങൾ പിടിച്ചെടുതതായി ബല്ലിയ സർക്കിൾ ഓഫീസർ ജയ്ശങ്കർ മിശ്ര അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്ന് പൊലീസ് വ്യക്തമാക്കി.
തങ്ങളുടെ വീടിന് മുന്നിലൂടെ ചിലർ ഉച്ചത്തിൽ ഡിജെ പാട്ടുകൾ വെച്ച് വിഗ്രഹ ഘോഷയാത്രയുമായി കടന്നുപോയതായി രമേശ് ഗോണ്ട് പരാതിയിൽ പറയുന്നു. നിമിഷങ്ങൾക്കകം കുഞ്ഞ് കരച്ചിലും അനക്കവും നിർത്തിയതായി സഹോദരി വീട്ടുകാരെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.