ക്രിസ്തുമസ് പരീക്ഷ ഡിസംബര്‍ എട്ടുമുതല്‍; സ്‌കൂളുകള്‍ 18ന് അടയ്ക്കും

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷ ഡിസംബര്‍ എട്ടുമുതല്‍. അവധി കഴിഞ്ഞ് ഡിസംബര്‍ 28ന് സ്‌കൂളുകള്‍ തുറക്കും.എല്‍പി ക്ലാസുകള്‍ക്ക് പതിനൊന്ന് മുതല്‍ 17 വരെയാണ് പരീക്ഷ. പതിനെട്ടിനാണ് സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം. അന്ന് മുതലാണ് അവധി.