ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുറവ്. ഇന്ന് 1,600 രൂപ കുറഞ്ഞ് പവന് 1,02,520 രൂപയിൽ എത്തി. ഗ്രാമിന് 200 രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായത്. ഒരു ഗ്രാമിന് ഇന്നത്തെ വില 12,815 രൂപയാണ്. കഴിഞ്ഞ ദിവസങ്ങളിലും സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ് അനുഭവപ്പെട്ടിരുന്നു.