വെറും ആറ് ദിവസങ്ങള്‍ കൊണ്ട് മാത്രം സംസ്ഥാനത്തെ സ്വര്‍ണവിലയിലുണ്ടായത് 5080 രൂപയുടെ ഇടിവാണ്. നവംബര്‍ 5ന് ഒരു പവന് സ്വര്‍ണത്തിന് 1,07,080 രൂപയായിരുന്നെങ്കില്‍ ഇന്ന് സ്വര്‍ണത്തിന് നല്‍കേണ്ടത് 95840 രൂപ മാത്രമാണ്.
ഡോളര്‍ കരുത്താര്‍ജിക്കുന്നത് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളാണ് ഇവിടെയും സ്വര്‍ണവിലയില്‍ മാറ്റമുണ്ടാക്കിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങള്‍ കേരളത്തിലും പ്രതിഫലിക്കും. എന്നിരിക്കിലും ആഗോള വിപണിയില്‍ വില കൂടിയാല്‍ കേരളത്തിലും കൂടണമെന്നില്ല.