അയ്യപ്പഭക്തർക്കായി KSRTCയുടെ ഒരു കിടിലൻ അപ്ഡേറ്റ്... ബസ് ഇനി നിങ്ങളെ തേടി നാട്ടിലെത്തും!

ശബരിമല തീർഥാടനത്തിന് ഒന്നിച്ച് യാത്ര പ്ലാൻ ചെയ്യുന്ന നാട്ടിലെ കൂട്ടായ്മകൾക്കും ക്ഷേത്ര സമിതികൾക്കും വലിയൊരു ആശ്വാസവാർത്തയാണിത്. ഇനി ബസ് സ്റ്റാൻഡിൽ പോയി വരിനിന്ന് കഷ്ടപ്പെടേണ്ടതില്ല!

 45 പേരുണ്ടെങ്കിൽ നിങ്ങൾ പറയുന്ന സ്ഥലത്ത്—അത് വീട്ടുപടിക്കലോ  നാട്ടിലെ ക്ഷേത്രപരിസരത്തോ  എവിടെയുമാകട്ടെ—KSRTC ബസ് നേരിട്ടെത്തി ആളെക്കയറ്റി പമ്പയിലെത്തിക്കും. 

നിലയ്ക്കലിൽ ഇറങ്ങി വേറെ വണ്ടി മാറിക്കയറേണ്ട ടെൻഷനില്ലാതെ നേരെ പമ്പയിലേക്ക് പോകാമെന്നതും, സാധാരണ നിരക്കല്ലാതെ മറ്റ് അധിക ചാർജുകൾ ഒന്നുമില്ല എന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

അടുത്തുള്ള KSRTC ഡിപ്പോ വഴി ഈ സൗകര്യത്തിന്റെ ബുക്കിങ് നടപടികളും നിരക്കുകളും ഉറപ്പുവരുത്താം.