സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്നൊരുക്കിയ അടിത്തറയാണ് ഈ ചരിത്ര വിജയത്തിന് വഴിയൊരുക്കിയത്.മത്സരത്തിന്റെ ആറാം ഓവറിൽ തന്നെ ഇന്ത്യയുടെ സ്കോർ കുതിച്ചുയർന്നിരുന്നു.
സാംസൺ 33 പന്തിൽ 8 ഫോറുകളും 4 സിക്സറുകളും സഹിതം 67 റൺസ് നേടി ടോപ് സ്കോററായപ്പോൾ, അഭിഷേക് ശർമ്മ 12 പന്തിൽ 29 റൺസ് നേടി മികച്ച തുടക്കം നൽകിപിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യരും നമാൻ ധീറും ചേർന്ന് ടീമിനെ വിജയതീരത്തെത്തിച്ചു.
എന്നാൽ ഇപ്പോൾ ശ്രദേയമാകുന്നത് മത്സരത്തിന് ശേഷം ഹർഷ ഭോഗ്ലെ സഞ്ജുവിനെക്കുറിച്ച് നടത്തിയ പ്രസ്താവനയാണ്.
ഹർഷ ഭോഗ്ലെയുടെ വാക്കുകൾ
മത്സരത്തിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ബാറ്റിങ് ശൈലിയെയും മാനസിക സ്ഥിരതയെയും കുറിച്ച് പ്രശസ്ത ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്ഷാ ഭോഗ്ലെ പങ്കുവെച്ച വാക്കുകൾ ഏറെ ശ്രദ്ധേയമാവുകയാണ്.
ടീമിലെ തന്റെ സ്ഥാനം ഭീഷണിയിലാണെങ്കില്‍ പോലും സഞ്ജു തന്റെ സ്വതസിദ്ധമായ ശൈലി മാറ്റാറില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“സഞ്ജു സാംസണെക്കുറിച്ച് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം, ടീമിലെ തന്റെ സ്ഥാനം ഭീഷണിയിലായിരിക്കുമ്പോള്‍ പോലും അദ്ദേഹം മറ്റൊരു രീതിയില്‍ ചിന്തിക്കുന്നില്ല.
‘ഞാന്‍ പതുക്കെ 10-12 പന്തുകള്‍ കളിച്ച് കുറച്ചു റൺസ് നേടി സേഫാകാം’ എന്ന് അദ്ദേഹം ഒരിക്കലും വിചാരിക്കാറില്ല,” ഹര്‍ഷ ഭോഗ്ലെ പറഞ്ഞു.
ടീമില്‍ സ്ഥാനം ഉറപ്പുള്ളപ്പോഴും മികച്ച സ്കോറുകള്‍ നേടുമ്പോഴും സഞ്ജു എങ്ങനെ കളിക്കുന്നുവോ, അതേ ശൈലി തന്നെയാണ് സ്ഥാനം നഷ്ടപ്പെടുമെന്ന സമ്മർദ്ദമുള്ളപ്പോഴും പിന്തുടരുന്നത്.
റിസ്ക് എടുത്ത് കളിക്കുമ്പോള്‍ ചിലപ്പോള്‍ പെട്ടെന്ന് പുറത്താകാൻ സാധ്യതയുണ്ടെങ്കിലും, ടീമിന് ആവശ്യമുള്ള ആക്രമണോത്സുകതയാണ് അദ്ദേഹം നൽകുന്നതെന്നും ഭോഗ്ലെ കൂട്ടിച്ചേർത്തു.
സഞ്ജുവിന്റെ തിരിച്ചുവരവും ഫോമും
സഞ്ജു സാംസണെ സംബന്ധിച്ചിടത്തോളം ഈ യാത്ര അത്ര എളുപ്പമായിരുന്നില്ല. 2024-ൽ മൂന്ന് സെഞ്ച്വറികൾ നേടി തിളങ്ങിയെങ്കിലും, 2025-ൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം പ്രകടനവും ഷോർട്ട് പിച്ച് പന്തുകളിലെ പാളിച്ചകളും അദ്ദേഹത്തിന് തിരിച്ചടിയായി.
2025 സെപ്റ്റംബറോടെ ശുഭ്മാൻ ഗില്ലിനെ ഓപ്പണിംഗ് റോളിലേക്ക് കൊണ്ടുവന്നതോടെ സഞ്ജുവിന് ടീമിൽ സ്ഥാനം നഷ്ടപ്പെട്ടു.എന്നാൽ ടി-20 ലോകകപ്പിൽ ടീം പ്രതിസന്ധിയിലായപ്പോൾ സഞ്ജു രക്ഷകനായി അവതരിച്ചു.
വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 97 റൺസും, ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിൽ 89 റൺസും, ഫൈനലിൽ ന്യൂസിലൻഡിനെതിരെ വീണ്ടും 89 റൺസും നേടി ടൂർണമെന്റിലെ താരമായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു
തുടർന്ന് സിംബാബ്വെ പര്യടനത്തിൽ സൂര്യവംശിക്ക് അവസരം നൽകിയെങ്കിലും, സെപ്റ്റംബറിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ തിരിച്ചെത്തിയ സഞ്ജു തുടർച്ചയായ അർദ്ധസെഞ്ച്വറികളോടെ തന്റെ സ്ഥാനം വീണ്ടും അരക്കിട്ടുറപ്പിച്ചു.
വൈഭവ് സൂര്യവംശിയുടെ സാന്നിധ്യം ടീമിലെ മറ്റ് താരങ്ങൾക്ക് വലിയൊരു മുന്നറിയിപ്പാണ്. മികച്ച പ്രകടനം നടത്തുന്നതിനാൽ ഏതെങ്കിലും ഒരു ഓപ്പണർക്ക് മോശം ഫോം ദീർഘകാലം താങ്ങാൻ കഴിയില്ല.
അടുത്ത ടി-20 ലോകകപ്പ് 2028-ലാണ് നടക്കാനിരിക്കുന്നത്. അതുവരെ ഇന്ത്യക്ക് തങ്ങളുടെ ഓപ്ഷനുകൾ പരീക്ഷിക്കാൻ ധാരാളം സമയമുണ്ട്. വൈഭവിനും ഭാവിയിൽ അവസരങ്ങൾ ലഭിക്കുമെന്നുറപ്പാണ്.
എങ്കിലും നിലവിൽ തകർപ്പൻ ഫോമിൽ തുടരുന്ന ഈ ഓപ്പണിംഗ് ജോഡിയെ മാറ്റാൻ ടീം മാനേജ്മെന്റ് തൽക്കാലം തയ്യാറാകില്ല.