*നോൺ-ട്രാൻസ്പോർട്ട് (Private)* *വാഹനങ്ങൾ:* 2026 മാർച്ച് 31 വരെയുള്ള നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 40 ശതമാനം മാത്രം.
*ട്രാൻസ്പോർട്ട് വാഹനങ്ങൾ:* 2026 മാർച്ച് 31 വരെയുള്ള നാല് വർഷത്തെ നികുതി കുടിശ്ശികയുടെ 30 ശതമാനം മാത്രം.
ഈ ഒറ്റത്തവണ നികുതി തീർപ്പാക്കൽ സൗകര്യം *2027 മാർച്ച് 31 വരെ* ലഭ്യമായിരിക്കും. പദ്ധതി പ്രയോജനപ്പെടുത്തുന്ന വാഹന ഉടമകളെ ഗ്രീൻ ടാക്സ് അടയ്ക്കുന്നതിൽ നിന്നും ക്ഷേമനിധി രസീത് ഹാജരാക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. മോഷ്ടിക്കപ്പെട്ടതോ പൊളിച്ചുമാറ്റിയതോ ഉപയോഗശൂന്യമായതോ ആയ വാഹനങ്ങളുടെ ഉടമകൾക്ക് മതിയായ രേഖകൾ സമർപ്പിച്ചാൽ നികുതി ബാധ്യതയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്. റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർക്കും നികുതിയോടൊപ്പം റവന്യു കളക്ഷൻ ചാർജ് അടച്ച് ഈ പദ്ധതിയുടെ പ്രയോജനം നേടാം.
വാഹനം നിലവിലില്ല എന്ന നിലയിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ബാധ്യത അവസാനിപ്പിച്ച വാഹനം ഭാവിയിൽ റോഡിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ ഇളവില്ലാതെ യഥാർത്ഥ നികുതി പൂർണ്ണമായും ഒടുക്കേണ്ടിവരുന്നതാണ്.