മാറ്റമില്ലാതെ കേരളത്തിലെ സ്വർണം, വെള്ളി വിലകൾ; ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്ന് കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 13,515 ഉം പവന് 1,08,120 എന്ന നിരക്കിലും തുടരുകയാണ്. ദിവസങ്ങളായുള്ള സ്വർണ വിലയിടിവിന് ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഇക്കഴിഞ്ഞ 4 ദിവസം കൊണ്ട് കേരളത്തിൽ സ്വർണത്തിന് 2920 രൂപ കുറഞ്ഞിരുന്നു. അന്താരാഷ്ട്ര വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെയും സ്വർണ വിലയെ സ്വാധീനിക്കാറുള്ളത്. കൂടാതെ സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ലാതെ തുടരുന്ന നിലയാണ്. നിലവിൽ വെള്ളി ഗ്രാമിന് 30 രൂപയിലും 10 ഗ്രാമിന് 2,300 രൂപയും എന്ന കണക്കിലാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്ക്
ഒക്ടോബർ 16- 1,08,120 രൂപ

ഒക്ടോബർ 15- 1,08,120 രൂപ

ഒക്ടോബർ 14- 1,08,720 രൂപ

ഒക്ടോബർ 13- 1,09,480 രൂപ

ഒക്ടോബർ 12- രാവിലെ 1,10,720 രൂപ| വൈകീട്ട് 1,09,760 രൂപ

ഒക്ടോബർ 11- 1,11,040 രൂപ

ഒക്ടോബർ 10- 1,11,040 രൂപ

ഒക്ടോബ‍‌ർ 9- 1,10,520 രൂപ

ഒക്ടോബ‍ർ 8- 1,09,680 രൂപ

ഒക്ടോബ‍‌ർ 7- 1,09,680 രൂപ

ഒക്ടോബർ 6- 1,09,280 രൂപ