സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഡനം, സ്ത്രീധന പീഡനം, ലൈംഗിക ചൂഷണം, മാനസിക പീഡനം, സൈബർ ആക്രമണം തുടങ്ങിയവ തടയുന്നതിനും അതിജീവിതകൾക്ക് സുരക്ഷയും നീതിയും ഉറപ്പാക്കുന്നതിനുമായി കേരള പോലീസ് ആവിഷ്കരിച്ച പദ്ധതിയാണ് ‘സ്പീക്ക് അപ്പ്’ (Speak Up). പീഡനങ്ങൾ ഭയമില്ലാതെ തുറന്നുപറയാനും നിയമസഹായം തേടാനും സ്ത്രീകൾക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പീഡനങ്ങൾ സഹിച്ച് മിണ്ടാതിരിക്കരുത്. നിങ്ങൾ ഒറ്റയ്ക്കല്ല; കേരള പോലീസ് നിങ്ങളോടൊപ്പമുണ്ട്.
* 112 – അടിയന്തര പോലീസ് സഹായം
* 181 – വനിതാ ഹെൽപ്‌ലൈൻ
* 1091 – ദേശീയ വനിതാ ഹെൽപ്‌ലൈൻ
* 9497999955 – അപരാജിത ഹെൽപ്‌ലൈൻ
#keralapolice #statepolicemediacentre