സ്വർണവില ഇന്നും കൂടിയോ? അറിഞ്ഞില്ലേ ഇന്നത്തെ നിരക്ക്?

സംസ്ഥാനത്ത് സ്വർണവില പ്രവചനങ്ങൾക്ക് അതീതമായാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാറി മറിഞ്ഞുകൊണ്ടിരിക്കുന്നത്. ഇന്നലെയും വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തി.

ഇന്നലെ 1,11,040 രൂപയിലേക്കാണ് സ്വർണവില എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നും ഇതേ നിരക്കിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം പുരോ​ഗമിക്കുന്നത്.

വെള്ളിയാഴ്ച 110520 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 520 രൂപ കൂടിയാണ് വില 1,11,040 രൂപയിലേക്ക് എത്തിയത്. ഇനിയും വില ഉയരുമോ എന്ന ആശങ്കയിലാണഅ സാധാരണക്കാർ. ഒരു ​ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 13,880 രൂപയാണ്.

ലോകത്ത് നടക്കുന്ന രാഷ്ട്രീയ വിഷയങ്ങളും സ്വർണ വിപണിയെ സാരമായി ബാധിക്കുന്നുണ്ട്. ഈ അടുത്തിടെയായി പ്രതീക്ഷകൾക്ക് വിരുദ്ധമായാണ് സ്വർണവില മാറിക്കൊണ്ടിരിക്കുന്നത്. സ്വർണത്തിലെ മാറ്റങ്ങൾ വിപണി വി​ഗദ്ധരുടെ പോലും കണക്കുകൂട്ടലുകൾ തെറ്റിച്ചാണ് വ്യതിചലിച്ചുകൊണ്ടിരിക്കുന്നത്. വർഷം അവസാനിക്കാൻ ഇനി രണ്ട് മാസം മാത്രമാണ് ബാക്കി. ഇനി സ്വർണ വിലയിൽ വലിയൊരു ഇടിവ് പ്രതീക്ഷിക്കേണ്ടതുണ്ടോ എന്നാണ് ഏവരുടെയും സംശയം.

ഈ മാസം ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ തുക 1,09,280 രൂപയായിരുന്നു. ഒക്ടോബർ ആറിനാണ് സ്വർണവില ഈ നിരക്കിലേക്ക് എത്തിയത്. പിന്നീടങ്ങോട് പടിപടിയായി സ്വർണവില ഉയരുന്ന കാഴ്ചക്കാണ് വിപണി സാക്ഷ്യം വഹിച്ചത്