കോഴിക്കോട്: തൊട്ടിൽപാലത്തു നിന്നു ദുരൂഹസാഹചര്യത്തിൽ കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി. പാലക്കാട് പുതുശേരിയിൽ നിന്നാണ് പൊലീസ് സംഘം അനുമോളയെും സുഹൃത്ത് വടകര തോടന്നൂർ സ്വദേശി അബ്ദുൾ സമദിനെയും കസ്റ്റഡിയിലെടുത്തത്. ഇവിടെ വീട് വാടകയ്ക്ക് എടുത്തു താമസിച്ചു വരികയായിരുന്നു. മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.
കഴിഞ്ഞ അഞ്ചിനാണ് തൊട്ടില്പാലം മൊയിലോത്തറ ജിഎല്പിഎസിലെ അധ്യാപിക അനുമോളെ കാണാതാകുന്നത്. വടകര തോടന്നൂര് സ്വദേശി അബ്ദുള് സമദും അനുമോളും ഒന്നിച്ചാണുള്ളതെന്നാണു പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇയാളുടെ പേരിൽ 7 സിംകാർഡുകൾ ഉണ്ടായിരുന്നു. സമദുമായുള്ള ബന്ധം അധ്യാപിക ജോലി ചെയ്തിരുന്ന സ്കൂളിലെ സഹപ്രവര്ത്തകര്ക്ക് അറിയുമായിരുന്നുവെന്നും പലപ്പോഴായി ഇവരെ കാണാൻ സമദ് സ്ക്കൂളിൽ എത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. പത്തുവർഷം മുൻപ് മാരക രോഗത്തെ തുടർന്നു ഭർത്താവിന്റെ കരൾ ഭാഗം അനുമോൾക്ക് മാറ്റിവച്ചിരുന്നു.