പള്ളിക്കൽ കാട്ടുപുതുശ്ശേരിയിൽ മരത്തിൽനിന്നുവീണ് തൊഴിലാളി മരിച്ചു

പള്ളിക്കൽ കാട്ടു പുതുശ്ശേരി:
​മരശിഖരങ്ങൾ മുറിക്കുന്നതിനിടെ മരംകയറ്റ തൊഴിലാളി കാൽവഴുതിവീണ് മരിച്ചു. ഞാറയിൽകോണം വലിയകുന്ന് കാവ്യവിള വീട്ടിൽ ക്രിസ്റ്റഫർ (48) ആണ് മരിച്ചത്. തിങ്കൾ പകൽ 11.30 ഓടെ കാട്ടുപുതുശ്ശേരിയിലായിരുന്നു സംഭവം. സ്വകാര്യ വ്യക്തിയുടെ തേക്ക്‌മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ ഉയരത്തിൽനിന്ന് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ക്രിസ്റ്റഫറിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. പള്ളിക്കൽ പൊലീസ് കേസെടുത്തു. അച്ഛൻ: പരേതനായ വി എം തോമസ്. അമ്മ: പരേതയായ സാറാമ്മ. ഭാര്യ: മിനിമോൾ. മകൻ: മീഖ.