മദ്രസയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടികള്‍ കാട് മൂടിയ പ്രദേശത്ത് എത്തിയപ്പോഴാണ് കാറ് കുട്ടികള്‍ക്ക് സമീപമെത്തിയത്. ബന്ധുക്കളാണെന്ന് പറഞ്ഞുകൊണ്ട് കാറില്‍ കയറാനാവശ്യപ്പെടുകയായിരുന്നു. ഉമ്മയെ അറിയാമെന്നും വീട്ടില്‍ കൊണ്ടുവിടാമെന്നുമാണ് ഇവര്‍ പറഞ്ഞത്. തുടര്‍ന്ന് കുട്ടികള്‍ നിലവിളിച്ചുകൊണ്ട് ഓടുന്നത് കണ്ട സമീപവാസിയായ സ്ത്രീ ബഹളം വയ്ക്കുകയും കാര്‍ വേഗത്തില്‍ സ്ഥലത്ത് നിന്ന് പോവുകയുമായിരുന്നു. ഒമ്പത് വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെയാണ് കാറിലെത്തിയവര്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. കാറില്‍ ഉണ്ടായിരുന്നത് ഒരു പുരുഷനും സ്ത്രീയുമാണെന്ന് കുട്ടികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കുട്ടികളുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം, കൊടുമണ്‍ അങ്ങാടിക്കലിലും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായുള്ള പരാതിയിലും പിന്നില്‍ ഒരേ സംഘം എന്ന സംശയത്തിലാണ് പൊലീസ്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.