സ്‌റ്റോപ്പില്ലാത്ത സ്റ്റേഷനിൽ ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമിച്ച യുവാവ് വീണുമരിച്ചു

സ്‌റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും വേഗത കുറഞ്ഞപ്പോൾ ചാടിയിറങ്ങാൻ ശ്രമിച്ച യുവാവ് ആലുവയിൽ മരണമടഞ്ഞു. പോഞ്ഞാശ്ശേരി അമ്മച്ചിക്കവല സ്വദേശി അൽത്താഫ് എന്ന 35കാരനാണ് മരിച്ചത്. ഇന്ന് പുലർച്ചെ ചെന്നൈ-തിരുവനന്തപുരം ട്രെയിനിൽ നിന്നുമാണ് ആലുവ റെയിൽവേ സ്‌റ്റേഷനിൽ വച്ച് വീണത്. ഏറെ നാൾ പ്രവാസിയായിരുന്ന ഇദ്ദേഹം പിന്നീട് നാട്ടിലെത്തി ഊബർ ടാക്സി ഓടിക്കുകയായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.