വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം. ക്വാറിയിൽ മണ്ണടിക്കുന്നതിനിടെ നിയന്ത്രണംവിട്ട ലോറി ഡ്രൈവർ സഹിതം 40 അടിയിലേറെ ആഴമുള്ള വെള്ളക്കെട്ടിലേക്ക് പതിക്കുകയായിരുന്നു. അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു.
മൂന്ന് ക്രെയിനുകൾ എത്തിച്ച് 15 മണിക്കൂറിലേറെ നേരം നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് വെള്ളക്കെട്ടിൽ മുങ്ങിപ്പോയ ലോറി കരയ്ക്കെത്തിക്കാനായത്. എന്നാൽ വ്യാഴാഴ്ച നടത്തിയ തിരച്ചിലിൽ ഡ്രൈവറെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് വെള്ളിയാഴ്ച രാവിലെയോടെ സ്കൂബ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്താനായത്.