ചിലക്കൂർ ജുമാ മസ്ജിദിന് സമീപം വച്ചായിരുന്നു അപകടം. ബൈക്കിന്റെ ആക്സിലേറ്റർ നിയന്ത്രണം വിട്ടതിനെ തുടർന്ന് പിന്നിലിരുന്ന ആസിയ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ ചികിത്സയ്ക്കിടെ ആസിയയുടെ ജീവൻ രക്ഷിക്കാനായില്ല.