*ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു*

വർക്കല: ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ശിവഗിരി പന്തുകളം സ്വദേശിനി ബീന (47) ആണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മരിച്ചത്.

*www.edavanews.com*

സെപ്റ്റംബർ 10ന് രാവിലെ 9.30ഓടെയാണ് വീട്ടിലെ കിടപ്പുമുറിയിൽ ബീനയെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

വർക്കല നഗരസഭയിലെ പതിമൂന്നാം വാർഡിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ മേറ്റായി പ്രവർത്തിച്ചുവരികയായിരുന്നു ബീന.