ഇന്നലെ രാത്രി 8.30-ഓടെയായിരുന്നു അപകടം. മുന്നിൽ പോയ കാറിനെ മറികടക്കുന്നതിനിടെ എതിർദിശയിൽ തടിയുമായി എത്തിയ ലോറിയിൽ അലൻ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.ഇടിയുടെ ആഘാതത്തിൽ ദൂരെക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അലൻ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
അലന്റെ അച്ഛൻ രഞ്ജിത്ത് കൂലിപ്പണിക്കാരനാണ്. അമ്മ റിൻകോ ഓർക്കിഡ് എക്സ്പോർട്ടിങ് കമ്പനിയിലെ തൊഴിലാളിയാണ്.