അവധിക്ക് നാട്ടിലെത്തിയ സന്തോഷം നീണ്ടത് നിമിഷങ്ങള്‍ മാത്രം; വടകരയില്‍ വന്ദേ ഭാരത് തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.

അവധിക്ക് നാട്ടിലെത്തിയ സന്തോഷം നീണ്ടത് നിമിഷങ്ങള്‍ മാത്രം; വടകരയില്‍ വന്ദേ ഭാരത് തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം.

വടകര ഇരിങ്ങലില്‍ വന്ദേ ഭാരത് ട്രെയിൻ തട്ടി കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം.

ഇരിങ്ങല്‍ പെരുവയല്‍ സ്വദേശി നന്ദനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഇരിങ്ങല്‍ റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനാണ് വിദ്യാർത്ഥിനിയെ ഇടിച്ചത്. അങ്കമാലിയിലെ കോളേജില്‍ ഡിഗ്രി/പ്ലസ് കോഴ്സിന് പഠിക്കുന്ന നന്ദന പൂജ അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു.

അവധിക്കാലം ആഘോഷിക്കാന്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് നാടും കുടുംബവും.അപകടത്തെ തുടർന്ന് പൊലീസും റെയില്‍വേ അധികൃതരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടം ഉള്‍പ്പെടെയുള്ള തുടർനടപടികള്‍ക്കായി വടകര ഗവ. ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.