സംസ്ഥാനത്ത് സ്വര്ണവില ഇടിഞ്ഞു. ഗ്രാമിന് 40 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്ണത്തിന്റെ വില 13,840 രൂപയായി ഉയര്ന്നു. പവന്റെ വിലയില് 320 രൂപയുടെ കുറവുണ്ടായി. 1,10,720 രൂപയായാണ് വില കുറഞ്ഞത്.
അതേസമയം, അന്താരാഷ്ട്ര വിപണിയില് സ്വര്ണവിലയില് നേരിയ വര്ധന. ഡോളറിന്റെ മൂല്യത്തിലുണ്ടായ ദൗര്ബല്യവും ക്രൂഡ് ഓയില് വില കുറഞ്ഞതുമാണ് തിങ്കളാഴ്ച സ്വര്ണത്തിന് പിന്തുണയായത്. അമേരിക്കയില് പുറത്തുവരാനിരിക്കുന്ന പണപ്പെരുപ്പ കണക്കുകള്ക്കായി കാത്തിരിക്കുകയാണ് നിക്ഷേപകര്. സ്പോട്ട് ഗോള്ഡ് വില 0.3 ശതമാനം ഉയര്ന്ന് ഔണ്സിന് 4,206.01 ഡോളറിലെത്തി. ഡിസംബറിലെ വിതരണത്തിനുള്ള യുഎസ് ഗോള്ഡ് ഫ്യൂച്ചേഴ്സ് വിലയും 0.3 ശതമാനം വര്ധിച്ച് 4,230.40 ഡോളറായി.