പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷമാണ് അതിക്രമത്തിന് ഇരയാക്കിയിരുന്നത്. പ്രതികള്‍ പലസ്ഥലങ്ങളിലായി ഓട്ടോറിക്ഷയില്‍ കറങ്ങിനടന്ന് പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശത്താക്കും. പിന്നീട് പല സ്ഥലങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും നഗ്ന ചിത്രങ്ങള്‍ ഉണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിദ്യാര്‍ഥികളെ പ്രണയം നടിച്ച് വശീകരിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ പീഡനം തുടര്‍ന്നു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ഥിനികളായ രണ്ടു പേരെ രണ്ടു വീടുകളില്‍ എത്തിച്ചായിരുന്നു ലൈംഗിക പീഡനം നടത്തിയത്. പിന്നീട് ഇവര്‍ പഠിച്ച സ്കൂളിലെ വിദ്യാര്‍ഥികള്‍ വഴി വീണ്ടും ഭീഷണിപ്പെടുത്തി ലൈംഗിക ബന്ധത്തിന് വീണ്ടും പ്രേരിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഒഴിഞ്ഞു മാറിയതോടെ സ്ഥിരമായി റോഡില്‍ വച്ച് ശല്യം ചെയ്തു. ശല്യം സഹിക്കാന്‍ കഴിയാതായതോടെ പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി. ഇതിനെ തുടര്‍ന്നുളള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍, പിടിയിലായ നാല് പ്രതികളും ഒന്നാം പ്രതി ടിനുവിന് സൗകര്യം ഒരുക്കിക്കൊടുക്കുകയായിരുന്നുവെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.