പെരുമ്പാവൂർ കാഞ്ഞിരക്കാട് പള്ളിപടി ഭാഗത്ത് ആസിഫ് കെ ഹസനെയാണ് (28)മൂവാറ്റുപുഴ എസ്എച്ച്ഒ സുബിൻബിജുവിൻ്റെനേതൃത്വത്തിൽ ഉള്ള അന്വേഷണ സംഘം അറസ്റ്റ്ചെയ്തത്.
മൂവാറ്റുപുഴയിലെ എ റ്റി എമ്മിൽ പണം നിക്ഷേപിക്കാൻ ചെന്ന ആളിൽനിന്നും
ഗൂഗിൾ പേയുടെ വ്യാജ സ്ക്രീൻ ഷോട്ട്കാണിച്ച് പതിനായിരം രൂപതട്ടിയെടുക്കുകയായിരുന്നു.
ഈ മാസം 14ന് ആണ് കേസിനാസ്പദമായ സംഭവമെന്ന് പോലീസ് അറിയിച്ചു.
പണം നിക്ഷേപിക്കാൻ വരുന്നവരോട് തനിക്ക്
എ റ്റി എമ്മിൽ നിന്നും പണം എടുക്കാൻ സാധിക്കുന്നില്ലാ എന്നും, പണം നൽകിയാൽ ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്തു നൽകാം എന്നും പറഞ്ഞ് വിശ്വസിപ്പിച്ച്
ഗൂഗിൾ പേ ചെയ്തെന്ന രീതിയിൽ
വ്യാജ സ്ക്രീൻ ഷോട്ട് കാണിച്ചാണ്
പ്രതിതട്ടിപ്പ് നടത്തി വന്നിരുന്നത്.
സമാന തട്ടിപ്പിന് മുമ്പ് റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ഇയാൾ ഇത്തരത്തിൽ
വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ
എന്ന കാര്യം അന്വേക്ഷിച്ചു വരുന്നു.
എസ് ഐ മാരായ ആർ ബി റോഷ്നി ,
സി .ബി അനിൽ കുമാർ സീനിയർ
സിവിൽ പോലീസ് ഓഫീസർമാരായ
സന്ദീപ് ബാബു, ഇർഫാൻ ഹബീബ് ,
എം പി രതിഷ് ,ശ്രീജു രാജൻ, വിപിൻ
വർക്കി, ഷിജു രാജപ്പൻ എന്നിവരും
അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കോടതിയിൽഹാജരാക്കിയ പ്രതിയെമുവ്വാറ്റുപുഴ സബ്ബ് ജെയിലിലേക്ക് റിമാൻഡ് ചെയ്തു.