ഹൃദയാഘാതത്തെ തുടർന്ന് കിളിമാനൂർ സ്വദേശി സൗദി അറേബിയിൽ മരണപ്പെട്ടു.

 ഹൃദയാഘാതത്തെ തുടർന്ന് കിളിമാനൂർ സ്വദേശി സൗദി അറേബിയിൽ മരണപ്പെട്ടു.

കിളിമാനൂർ,വിളക്കാട്ട്കോണം, പുണർതത്തിൽ എസ്.അജയകുമാർ (അത്തൻ - 54) ആണ് മരണപ്പെട്ടത്.

 സൗദി അറേബിയിലെ ദവാദ്മിയിൽ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയോടെ മുറിയിൽ മരണപ്പെട്ട നിലയിലാണ് അജയകുമാറിനെ കാണപ്പെട്ടത്.

 ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതായാണ് വ്യാഴാഴ്ച വൈകുന്നേരത്തോടെ ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. കഴിഞ്ഞ 36 വർഷത്തോളമായി സൗദി അറേബ്യയിൽ പെയിന്റിംഗ് (ഡിക്കോർ) ജോലി നോക്കി വരികയായിരുന്നു.മറ്റ് നടപടികൾ പുരോഗമിക്കുന്നു.