വഖഫ് ബോർഡ് പുനഃസംഘടനയിൽ അവഗണിക്കപ്പെട്ടതോടെ എപി സുന്നി വിഭാഗം മുഖ്യമന്ത്രി വി ഡി സതീശനെ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സർക്കാർ സമ്മർദത്തിന് വഴങ്ങുകയും ഫോർമുല തയ്യാറാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും അടക്കമുള്ളവർ ലീഗ് നേതൃത്വവുമായി സംസാരിച്ചാണ് പ്രശ്നപരിഹാര ഫോർമുല നിർദേശിച്ചത്. എപി വിഭാഗത്തിന് ബോർഡിൽ അംഗത്വം നൽകാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. പകരം ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം എപി സുന്നി വിഭാഗം ഒഴിയും. പൊന്നാനി എംഎൽഎ നൗഷാദ് അലി ആണ് സമവായ ചർച്ചയിൽ പ്രധാന പങ്ക് വഹിച്ചത്.
പുതിയ വഖഫ് ബോർഡിൽ ഉൾപ്പെടുത്തിയ തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവിയെ രാജിവെപ്പിച്ച് എപി സുന്നി വിഭാഗത്തിന് ആ സ്ഥാനം നൽകാനാണ് തീരുമാനം. ഹജ്ജ് കമ്മിറ്റി അധ്യക്ഷ സ്ഥാനം കൊണ്ട് തൃപ്തിപ്പെടില്ലെന്ന് എപി സുന്നി വിഭാഗം കടുത്ത നിലപാട് അറിയിച്ചതോടെയാണ് ബോർഡ് അംഗത്വം തന്നെ നൽകാൻ മുഖ്യമന്ത്രിയും പികെ കുഞ്ഞാലിക്കുട്ടിയും അടക്കമുള്ളവർ തീരുമാനിച്ചത്. ഏതു തീരുമാനത്തെയും സ്വാഗതം ചെയ്യുമെന്ന് അധ്യക്ഷൻ എംസി മായിൻ ഹാജി പറഞ്ഞു.