പരിക്കിനെ തുടർന്ന് രണ്ടാമത്തെയും മൂന്നാമത്തെയും ട്വന്റി20കളിൽ കളിക്കാതിരുന്ന ഇഷാൻ കിഷൻ, റാങ്കിങ്ങിൽ മൂന്നാമതായി. പാക്കിസ്ഥാൻ താരം സാഹിബ്‍സാദ ഫർഹാനാണ് രണ്ടാമത്. നാലാം സ്ഥാനത്തായിരുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ്സ് അയ്യർ അഞ്ച് സ്ഥാനങ്ങൾ നഷ്ടപ്പെട്ട് ഒൻപതാമതായി. തിലക് വർമ പത്താം സ്ഥാനം നിലനിർത്തി. മലയാളി താരം സഞ്ജു സാംസൺ ആറു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 20–ാമതായി.ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ റാങ്കിങ് പ്രകാരം ദക്ഷിണാഫ്രിക്കൻ താരം മാർക്കോ യാൻസനാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിൽ ബോളർമാരുടെയു ഓൾറൗണ്ടർമാരുടെയും റാങ്കിങ്ങിൽ യാൻസൻ ഒന്നാമതായി. ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ആദ്യ രണ്ടു ടെസ്റ്റുകളിലായി പത്തു വിക്കറ്റുകൾ വീഴ്ത്തുകയും നിർണായക റൺസ് നേടുകയും ചെയ്തതോടെയാണ് യാൻസന്റെ കുതിപ്പ്. ബോളർമാരിൽ ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനെയും ഓൾറൗണ്ടർമാരിൽ ഇന്ത്യയുടെ രവീന്ദ്ര ജഡേജയെയുമാണ് യാൻസൻ മറികടന്നത്. ഏകദേശം നാലു വർഷത്തിനു ശേഷമാണ് രവീന്ദ്ര ജഡേജയ്ക്ക് ടെസ്റ്റ് ഓൾറൗണ്ടർമാരിലെ ഒന്നാം സ്ഥാനം നഷ്ടമാകുന്നത്.