വർക്കല സ്വദേശിയായ ബോബിക്കെതിരെ പോലീസ് കേസെടുത്തു. യാത്രയ്ക്കിടെ പ്രതി യുവതിയെ നിരവധി തവണ ഫോണിൽ വിളിച്ചെങ്കിലും ഫോണെടുത്തിരുന്നില്ല. തുടർന്ന് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ഫോൺ എടുക്കാത്തത് ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ആയിരുന്നു. പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതാണ് ആക്രമണത്തിന് കാരണമെന്ന് വർക്കല പോലീസ് പറയുന്നു