ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, വന്‍ ഇടിവ്, ഈ മാസത്തെ കുറഞ്ഞ നിരക്കിൽ സ്വർണം

കൊച്ചി: ഇന്ന് രണ്ട് തവണ വില കുറഞ്ഞതോടെ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ ഇടിവ്. ഇന്ന് രാവിലെ പവന് 640 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയോടെ 800 രൂപയും കുറഞ്ഞു. ഇതോടെ ആകെ 1440 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 1,07,120 രൂപയും ഗ്രാമിന് 13,390 രൂപയുമാണ് പുതിയ വില. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 87,760 രൂപയാണ് വില. ഗ്രാമിന് 10,970 രൂപ.

ഇന്നലെ പവന് നേരിയ വര്‍ധനവുണ്ടായിരുന്നു. 1,08,560 രൂപയായിരുന്നു ഇന്നലെ പവന്‍ വില. പിന്നാലെയാണ് ഇന്ന് രണ്ട് തവണ വിലയിടിഞ്ഞത്. ഈ മാസത്തെ കുറഞ്ഞ നിരക്കിലാണ് പവന്‍ വില.