കൊല്ലത്ത് കഞ്ചാവുമായി യുവ ഡോക്ടർമാർ പിടിയിൽ.

കൊല്ലം: നഗരത്തിലെ ഹോട്ടൽ കേന്ദ്രീകരിച്ച് ലഹരി ഉപയോഗിച്ച കേസിൽ രണ്ട് യുവ ഡോക്ടർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പട്ടം സ്വദേശി അജാസ് ഖാൻ (29), എറണാകുളം വെണ്ണല സ്വദേശിനി അലീന മാർഗ്രറ്റ് സഖറിയ (28) എന്നിവരാണ് പിടിയിലായത്.

​കൊല്ലം കോട്ടമുക്കിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായ അലീന മാർഗ്രറ്റ് കൊല്ലം ജില്ലാ ആശുപത്രിയിലെ ഹൗസ് സർജനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. അജാസ് ഖാൻ വിദേശത്ത് എംബിബിഎസ് പഠനം പൂർത്തിയാക്കിയ ആളാണ്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും കഞ്ചാവുമായി പിടിയിലായത്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ ആരംഭിച്ചു.