ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. നവരാത്രി ആഘോഷങ്ങൾ ആരംഭിക്കാനിരിക്കെ ഉണ്ടായ വിലകയറ്റം രാജ്യമെങ്ങും ഹോട്ടൽ മേഖലയെ ബാധിക്കും. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാറ്ററിംഗ് സ്ഥാപനങ്ങൾ, ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുതിച്ചുയരും. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.