മലപ്പുറത്ത് സ്കൂട്ടർ സിം​ഗ്നൽ ബോർഡ് കമ്പിയിലേക്ക് ഇടിച്ചുകയറി സഹോദരങ്ങൾ മരിച്ചു

സ്കൂട്ടർ നിയന്ത്രണംവിട്ട് റോഡരികിലെ ​സി​ഗ്നൽ ബോർഡിന്റെ കമ്പിയിലേക്ക് ഇടിച്ചുകയറി സഹോദരങ്ങൾ മരിച്ചു. മലപ്പുറത്ത് ദേശീയപാത 66-ലാണ് അപകടമുണ്ടായത്. പൊന്മള സ്വദേശികളായ ജിസ്മിന സുലൈമാൻ (23), ജിബിൻ സുലൈമാൻ (19) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ വികെ പടിയിൽവച്ചാണ് അപകടമുണ്ടായത്.
ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ സിഗ്നൽ ബോർഡിന്റെ തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആദ്യം ജിബിനും പിന്നാലെ ജിസ്മിനയും മരണത്തിന് കീഴടങ്ങി. മലപ്പുറം മഅദിൻ സ്കൂളിലെ അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ജിബിൻ. ഇരുവരുടെയും സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും.