കൊല്ലം: വിവാഹ ബ്രോക്കറാണെന്ന് വിശ്വസിപ്പിച്ച് വയോധികനെ വീട്ടിലേക്ക് വിളിച്ചുവരുത്തി നാല് പവനിലധികം സ്വർണവും 5,000 രൂപയും കവർന്ന കേസിൽ ഹസീന (33) അറസ്റ്റിൽ. കൊല്ലം ആയിരംതെങ്ങ് സ്വദേശിയായ വയോധികനിൽനിന്നാണ് കേരളപുരത്തെ വീട്ടിൽവെച്ച് കവർച്ച നടത്തിയത്. രണ്ട് പുരുഷന്മാരും കേസിൽ പങ്കാളികളാണ്. ഇവർ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും കുണ്ടറ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഹസീനയെ റിമാൻഡ് ചെയ്തു.