ആറ്റിങ്ങൽ അവനവഞ്ചേരി ബിസ്മി നിവാസിൽ എം ജലാലുദ്ദീൻ(84) അന്തരിച്ചു.

ആറ്റിങ്ങൽ: അവനവഞ്ചേരി ബിസ്മി നിവാസിൽ എം ജലാലുദ്ദീൻ അന്തരിച്ചു.

 84 വയസ്സായിരുന്നു.

 കബറടക്കം ഇന്ന് (20- 10 - 26 ) വൈകുന്നേരം 4 മണിക്ക് ഇടയ്ക്കോട് ജമാഅത്ത് കബർസ്ഥാനിൽ .

 കെ എസ് ഇ ബി റിട്ടയേർഡ് സീനിയർ സൂപ്രണ്ട് ആണ് .
 സർക്കാർ സർവീസിൽ പ്രവേശിക്കുന്നതിന് മുമ്പ് പ്രഗൽഭനായ പാരലൽ കോളേജ് അധ്യാപകൻ ആയിരുന്നു .
 ആറ്റിങ്ങൽ എസ്പി ട്യൂട്ടോറിയൽസിൽ ഏറെകാലം അധ്യാപകനായിരുന്നു .
 സാമൂഹ്യ - സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
 അവനവഞ്ചേരി യുവജന സമാജം ഗ്രന്ഥശാലയുടെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നു.
 എ സി ആര്‍ എ മുൻ പ്രസിഡണ്ടാണ് .

 ശിഷ്യന്മാർ ഉൾപ്പെടെ വലിയൊരു സുഹൃത്ത് ബന്ധത്തിന്റെ ഉടമയാണ് ജലാലുദ്ദീൻ സാർ .
 അദ്ദേഹം പഠിപ്പിച്ച വിദ്യാർത്ഥികൾ സമൂഹത്തിന്റെ നാനാഭാഗങ്ങളിലുണ്ട്.

 ഭാര്യ: ജമീല ബീവി ( റിട്ടയേഡ് അക്കൗണ്ട്സ് ഓഫീസർ കെഎസ്ഇബി ).
 മക്കൾ: ജെസ്സി ( പ്രിൻസിപ്പൽ ഗവൺമെന്റ് എച്ച്എസ്എസ് തോന്നയ്ക്കൽ ), ലിസി, റെസി .
 മരുമക്കൾ : അഡ്വക്കേറ്റ് യാസർ , ഫിറോസ് , ഷഹനാസ്.