25 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു
തിങ്കളാഴ്ച ഉച്ചക്ക് നെഞ്ച് വേദനയേ തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടുകയായിരുന്നു.
എന്നാൽ ക്ലിനിക്കിൽ ഡോക്ടറെ കാണാനുള്ള അപ്പോയിന്മെന്റ് ലഭിച്ചത് ഇന്നത്തേക്ക് ആയിരുന്നു.
വൈകിട്ടോടെ വീണ്ടും ഹസ്സൈന് നെഞ്ചിൽ കഠിനമായ വേദന അനുഭവിക്കുകയും,
വിദഗ്ധ ചികിത്സയ്ക്കായി ബന്ധുക്കൾ കിങ് ഖാലിദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഷൈജയാണ് മരണപ്പെട്ട മുഹമ്മദ് ഹസ്സൈന്റെ ഭാര്യാ, ഫായിസ് മോൻ, ഫിദഫാത്തിമ എന്നിവർ മക്കൾ ആണ്
മൃതദേഹം നാട്ടിൽ കൊണ്ട് വരാൻ കഴിയാത്ത സാഹചര്യത്തിൽ റിയാദിൽ തന്നെ കബറടക്കം നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു